കൊൽക്കത്ത: ബംഗാൾ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി മുഖ്യമന്ത്രി മമത ബാനർജി ബഹിഷ്കരിച്ചു. പൗരത്വ നിയമത്തിൽ മോദി കൊൽക്കത്തയിൽ നടത്തിയ പ്രസ്താവനയിലാണ് മമതയുടെ പ്രതിഷേധം.
നേരത്തെ പൗരത്വ നിയമത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നാണ് മോദി പറഞ്ഞത് . ‘ഞാൻ വീണ്ടും പറയുന്നു പൗരത്വ നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കാനല്ല, മറിച്ച് പൗരത്വം നൽകാനുള്ളതാണ്’. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ് നിയമത്തെ കുറിച്ച്. സ്വാതന്ത്രം ലഭിച്ചതിന് ശേഷം മഹാത്മ ഗാന്ധി അടക്കമുള്ള നേതാക്കാൾ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. സാധാരണ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്, എന്നാൽ പ്രതിപക്ഷം ബോധപൂർവം മനസിലായില്ലെന്ന് നടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പൈതൃകം സംരക്ഷിക്കാൻ ആവശ്യമായ വ്യവസ്ഥകൾ പൗരത്വ നിയമത്തിൽ ചേർത്തിട്ടുണ്ടെന്നുമായിരുന്നു മോദി കൊൽക്കത്തയിൽ രാവിലെ പറഞ്ഞത്.
Post Your Comments