KeralaLatest NewsNews

കാന്‍സറിനെ അതിസാഹസികമായി നേരിടുന്ന സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ നന്ദു മഹാദേവയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍

കാന്‍സറിനെ അതിസാഹസികമായി നേരിടുന്ന സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ നന്ദു മഹാദേവയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം നന്ദുവിന്റെ കുറിപ്പ് വൈറലായിരുന്നു. തനിക്ക് ഇനി രണ്ട് മാസം മാത്രമേയുള്ളൂ. രണ്ട് മാസം മുമ്പ് തന്റെ അമ്മയോട് ഡോക്ടര്‍മാര്‍ പറഞ്ഞ വാക്കുകളാണ് നന്ദു തന്റെ പോസ്റ്റില്‍ പറഞ്ഞത്

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാന്‍ ജീവിച്ചിരിക്കുള്ളൂ..

അമൃത , ആസ്റ്റര്‍ , ലേക്ക്‌ഷോര്‍ , അനന്തപുരി , കിംസ് തുടങ്ങിയ എല്ലാ ഹോസ്പിറ്റലില്‍ നിന്നും ഇതു തന്നെ പറഞ്ഞു..

രണ്ട് മാസം മുമ്പ് എന്റെ ഡോക്ടര്‍ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ വാചകമാണ് ആദ്യത്തേത്..
രണ്ടാമത്തേത് ഹോസ്പിറ്റലുകളില്‍ അന്നത്തെ റിപ്പോര്‍ട്ടുകള്‍ അയച്ചു കൊടുത്തപ്പോള്‍ വന്ന മറുപടികളും..

എന്റെ മുഖത്ത് അപ്പോഴും നിറഞ്ഞു നില്‍ക്കുന്ന പുഞ്ചിരി തന്നെ ആയിരുന്നു..
അതിന് കാരണം മുന്നോട്ട് ജീവിക്കാന്‍ കഴിയുമോ അതോ ജീവിതം അവിടെ വച്ചു തീരുമോ എന്നതിനെപറ്റിയുള്ള ആശങ്ക ഒരു ശതമാനം പോലും എനിക്കില്ല എന്നത് തന്നെ

അടുത്ത നിമിഷം മരണപ്പെട്ടാലും ഞാന്‍ ഏറ്റവും സന്തുഷ്ടനായ മനുഷ്യനാണ്..
വിജയിച്ചവനാണ്
കാരണം ഈ നിമിഷം വരെയും ഞാന്‍ സന്തോഷവാനാണ്..
ഓരോ നിമിഷവും ഓരോ ശ്വാസത്തിലും ഉള്ളില്‍ നിറയുന്ന സന്തോഷം ഞാന്‍ അനുഭവിക്കുന്നു..

അന്ന് ഡോക്ടര്‍ രണ്ടു ദിവസം കഷ്ടിച്ചു താണ്ടും എന്നു പറഞ്ഞ ഞാന്‍ ഇന്ന് അതേ ശരീരത്തില്‍ രണ്ട് മാസം പിന്നിട്ടിരിക്കുന്നു..
അതിലും വലിയ അത്ഭുതം വെറും രണ്ടു ദിവസം ആയുസ്സില്ലെന്നു പറഞ്ഞ എന്റെ ശരീരത്തില്‍ രണ്ട് ഹൈ ഡോസ് കീമോ കൂടി എടുത്തിട്ടും ഞാനിങ്ങനെ സ്ട്രോങ് ആയി തന്നെ നില്‍ക്കുന്നു..

ഇത് ഡോക്ടറിന്റെ കഴിവ് കേടോ എന്റെ കഴിവോ അല്ല
ഉടയതമ്പുരാന്‍ ഓരോ ഉടലിലും എഴുതി വച്ചിട്ടുണ്ട് ഉയിരിന്റെ കാലാവധി

ഇനി മറ്റൊരു കാര്യം എന്റെ പ്രിയപ്പെട്ടവരോട് പങ്ക് വയ്ക്കുന്നു..
ആത്മവിശ്വാസം അസുഖത്തെ ഭേദമാക്കും എന്നൊരിക്കലും ഞാന്‍ അവകാശപ്പെടില്ല..
കാരണം എന്റെ കയ്യില്‍ കാട്ടി തരാന്‍ അതിന് തെളിവില്ല…
പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പ് നല്‍കുന്നു..
തിളങ്ങുന്ന ആത്മവിശ്വാസം നിങ്ങളുടെ ജീവിതത്തിന്റെ മനോഹാരിത കൂട്ടും..

ക്യാന്‍സര്‍ ആണെന്നറിഞ്ഞതിന് ശേഷമുള്ള ഈ കഴിഞ്ഞ 2 വര്‍ഷം വേണമെങ്കില്‍ എനിക്ക് വിധിയെ പഴിച്ചു കൊണ്ട് സമൂഹത്തില്‍ നിന്നും ഉള്‍വലിയാമായിരുന്നു…!

shortlink

Related Articles

Post Your Comments

Related Articles


Back to top button