ഹൈദരാബാദ് : സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ വ്യാജ റിപ്പോര്‍ട്ടിംഗ് നടത്തിയ ടിവി അവതാരകനായ രാജ് ദീപ് സര്ദേശായിയെ കോടതി കുറ്റവിമുക്തനാക്കി. സിഎന്‍എന്‍ ഐബിഎന്‍ എഡിറ്റര്‍ ഇന്‍ ചീഫ് രാരാജ് ദീപ് സർദേശായിയെയാണ് കോടതി കുറ്റവിമുക്തനാക്കിയത് . തന്റെ പ്രവൃത്തിയില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈദരബാദ് കോടതി രാജ് ദീപ് സർദേശായിയെ വെറുതെ വിട്ടത്.
കേസില്‍ 2011 ല്‍ സർദേശായിയും കൂട്ടരും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയായിരുന്നു. പിന്നീട് 2015 മെയില്‍ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടതിയില്‍ മാപ്പ് അപേക്ഷക്കുന്നതായി സത്യവാങ്മൂലം നല്‍കി. ഇതിനെ തുടര്‍ന്നാണ് കോടതി സർദേശായിയെയും കൂട്ടരെയും കുറ്റവിമുക്തരാക്കാന്‍ തീരുമാനിച്ചത്. ഹൈദരാബാദിലെ മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജ് ഹേമന്ദ് കുമാറാണ് കുറ്റവിമുക്തരാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
2007 മെയില്‍ സർദേശായി അവതരിപ്പിച്ചിരുന്ന ‘സൊഹ്‌റാബുദ്ദീന്‍ ദ ഇന്‍സൈഡ് സ്‌റ്റോറി’ എന്ന പരിപാടിയിലാണ് ഏറ്റുമുട്ടലിനെക്കുറിച്ച് വ്യാജ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചത്. സെഹ്‌റാബുദ്ദീന്‍ കേസില്‍ ഹൈദരാബാദ് പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഓഫീസര്‍ ആയിരുന്ന രാജീവ് ത്രിവേദി സൊഹ്‌റാബുദ്ദീനും ഭാര്യ കൗസര്‍ ബിയ്ക്കും അഹമ്മദാബാദിലേക്ക് പോകാന്‍ വ്യജ നമ്പര്‍ പ്ലെയ്റ്റുകളുള്ള കാറുകള്‍ നല്‍കി എന്നായിരുന്നു പരിപാടിയില്‍ സർദേശായി അവകാശപ്പെട്ടത്.
തുടര്‍ന്ന് സർദേശായിയ്ക്കും സിഎന്‍എന്‍ ഐബിഎന്നിലെ പത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ആന്ധ്രാപ്രദേശ് ഭരണകൂടം കോടതിയില്‍ പരാതി നല്‍കി.സർദേശായിയുടെ വാദം വ്യാജമാണെന്നും ഇത് ഉന്നത സ്ഥാനത്തിരിക്കുന്ന രാജൂവ് ത്രിവേദിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നും ആരോപിച്ചാണ് ഹൈദരാബാദ് കോടതിയില്‍ പരാതി നല്‍കിയത്.
Post Your Comments