Latest NewsIndia

‘മതപീഡനം അനുഭവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന എല്ലാവര്‍ക്കും പൗരത്വം നൽകും’ പൗരത്വം നഷ്ടപ്പെടുത്തുമെന്ന് തെളിയിക്കാന്‍ കോൺഗ്രസിനെ വെല്ലുവിളിച്ച്‌ അമിത് ഷാ

മതപീഡനം അനുഭവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കിക്കഴിഞ്ഞ് മാത്രമേ വിശ്രമമുള്ളൂ.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലൂടെ ആരുടെയെങ്കിലും പൗരത്വം നഷ്ടപ്പെടുമെന്ന് തെളിയിക്കാന്‍ രാഹുലിനെയും മമതയെയും വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന് എത്ര വേണമെങ്കിലും എതിര്‍ക്കാം എന്നാല്‍ പാക്കിസ്ഥാനില്‍ നിന്ന് അടിച്ചമര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തിയ എല്ലാവര്‍ക്കും പൗരത്വം ലഭിക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമുണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു. മതപീഡനം അനുഭവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കിക്കഴിഞ്ഞ് മാത്രമേ വിശ്രമമുള്ളൂ.

ഇക്കാര്യത്തില്‍ ആര്‍ക്കും തങ്ങളെ തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നും വരുന്ന ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഇന്ത്യയില്‍ നമ്മളെപ്പോലെ തന്നെ തുല്യാവകാശമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. തുടര്‍ന്ന് പൗരത്വ നിയമ ഭേദഗതി ആരുടെയെങ്കിലും പൗരത്വം റദ്ദാക്കുമെന്ന് തെളിയിക്കാന്‍ രാഹുലിനെതും മമതയെയും അമിത് ഷാ വെല്ലുവിളിച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലും പടിഞ്ഞാറന്‍ പാക്കിസ്ഥാനിലും ഉണ്ടായിരുന്ന ഹിന്ദു, സിഖ്, പാഴ്‌സി, ജെയ്ന്‍ മതവിശ്വാസികള്‍ ഇന്ത്യയിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നവരാണ്.

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ശ്രീ നാരായണ ഗുരുവിന്‍റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായി പോലീസിൽ പരാതി

എന്നാല്‍ അന്നത്തെ രക്തച്ചൊരിച്ചില്‍ കാരണം അവര്‍ക്ക് അതിന് സാധിച്ചില്ല. അവര്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്നും പൗരത്വം നല്‍കുമെന്നും അന്ന് നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നതിനെ കോണ്‍ഗ്രസ് പിന്തുണച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് അന്നത്തെ നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ പൗരത്വ ഭേദഗതിക്ക് അനുകൂലമായി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button