KeralaLatest NewsNews

144 പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്

ന്യൂഡല്‍ഹി : രാജ്യത്ത് 144 പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ജനാധിപത്യപരമായ അഭിപ്രായങ്ങളും പരാതികളും പ്രകടിപ്പിക്കാനുള്ള നിയമാനുസൃത അവകാശങ്ങളെ അമര്‍ച്ച ചെയ്യാനുള്ള ഉപകരണമായി 144-ാം വകുപ്പ് മാറരുതെന്ന് സുപ്രീം കോടതി. വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. പൊതുസുരക്ഷയ്ക്ക് ഭീഷണിയോ അക്രമത്തിനുള്ള ആഹ്വാനമോ ഉണ്ടെന്ന് ഉറപ്പില്ലാതെ 144 പ്രയോഗിക്കരുതെന്നും കോടതി വിധിച്ചു. കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്പോഴായിരുന്നു സുപ്രീംകോടതി ഏറ്റവും സുപ്രധാനമായ കാര്യത്തില്‍ അഭിപ്രായപ്പെട്ടത്.

Read Also :മതം മാറിയ ദളിത് ക്രിസ്ത്യാനികള്‍ക്കുള്ള സംവരണം: സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു

അടിയന്തര സാഹചര്യത്തില്‍, അപകടം ഉണ്ടാകുന്നതിനെതിരെ ജാഗ്രത എന്ന നിലയില്‍ 144 പ്രഖ്യാപിക്കാം. വ്യക്തികളെ ബാധിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. ജനങ്ങളുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്നവയാണ് ഇത്തരം നിരോധനാജ്ഞകള്‍. ലാഘവത്തോടെയും അനവധാനതയോടെയും ഇത് ഉപയോഗിക്കുന്നത് കടുത്ത നിയമനിഷേധമാണ്. തികഞ്ഞ ഉത്തരവാദിത്തത്തോടെ മാത്രമേ ഈ അധികാരം ഉപയോഗിക്കാവൂ.

മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. ഒരു വെടിയുണ്ട പോലും പ്രയോഗിക്കാതെയും ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെയും നോക്കാന്‍ കഴിഞ്ഞത് ഇതു കാരണമാണെന്നും കേന്ദ്രം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button