ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ മുഖ്യമന്ത്രി പരസ്യം നല്‍കിയത് ശരിയായില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടികളാണ് പരസ്യത്തിനായി ചെലവിട്ടത്. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. കേരളത്തിലെ മുസ്ലീങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പൗരത്വനിയമത്തിനെതിരെയുള്ള നിലപാട്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതുകൊണ്ട് നിയമം ഇല്ലാതാക്കാനാകില്ലെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.
പൗരത്വനിയമത്തിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രിമാര്‍ക്ക് പിണറായി കത്തെഴുതിയപ്പോള്‍ അവര്‍ സമരമുഖത്തായിരുന്നു. അപ്പോഴും അയാള്‍ കത്തെഴുതുക മാത്രമാണ് ചെയ്‌തത്. സി.പി.എമ്മുമായി യോജിച്ച് കേരളത്തില്‍ സമരം ചെയ്യാന്‍ കോണ്‍ഗ്രസില്ല. അവരുമായി ചേര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധസമരം നടത്താന്‍ കഴിയില്ല. ഇക്കാര്യത്തില്‍ എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. താന്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ ഭീരുവല്ല. തനിക്കെതിരായ സി.പി.എമ്മിന്റെ ആക്രമണത്തെ നേരിടാന്‍ താന്‍ തന്നെ മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments