Latest NewsNewsIndia

പെട്രോൾ വില കൂടുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: യുഎസ് – ഇറാന്‍ സംഘര്‍ഷത്തിന്‍റെ പേരിൽ എണ്ണ വിലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ എണ്ണ വില കൂടിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. എണ്ണ വില സ്ഥിരതപ്പെട്ട് വരുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഡല്‍ഹിയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പരിപാടിക്കിടെ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.  ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖയിലെ പ്രശ്‌നങ്ങള്‍ കാരണം എണ്ണ വില ഉയര്‍ന്നത് ശരിയാണ്, പക്ഷേ കഴിഞ്ഞ രണ്ട് ദിവസമായി ആഗോള വിപണിയിലും വില കുറയുകയാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button