മുംബൈ• മഹാരാഷ്ട്രയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലെ ഏഴ് സീറ്റുകളിൽ അഞ്ചിലും മഹാരാഷ്ട്ര വികാസ് അഗദി (എംവിഎ) സ്ഥാനാർത്ഥികളോട് പരാജയപ്പെട്ട് ബി.ജെ.പി. നാലുമാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. ഏഴ് സീറ്റുകളിൽ ബിജെപി രണ്ടും മഹാരാഷ്ട്ര വികാസ് അഗദി നാലും (കോൺഗ്രസ് ഒന്ന്, ശിവസേന രണ്ട്, എൻസിപി ഒന്ന്) മറ്റുള്ളവർ ഒരു സീറ്റും നേടി.
നാഗ്പൂരിലും പൻവേലിലും ബി.ജെ.പി വിജയിച്ചു. പാൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി രുചിത ലോന്ധെ നേടി. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലെ വിജയി ബിജെപി സ്ഥാനാർത്ഥി വിക്രം ഗ്വാൾബാണ്. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ (എൻഎംസി) ഉപതിരഞ്ഞെടുപ്പിലെ പ്രഭാഗ് 12-ഡി നേടി.ശിവസേനയുടെ വിത്തൽ ലോകാരെ മുംബൈയിലെ മൻഖുർദിൽ നിന്ന് വിജയിച്ചു. ജെഡിഎസ്-എംഐഎം പാർട്ടിയിലെ മുഷ്താകീം അഹമ്മദാണ് മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷനില്‍ വിജയി.
ലാത്തൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 726 വോട്ടുകൾക്ക് നിഖിൽ ഗെയ്ക്ക്വാഡിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാര്‍ഥി വാഗമറെ വിജയിച്ചു. നാസിക്കിൽ സത്പൂർ ഡിവിഷൻ 26 എയിൽ മധുകർ ജാദവ് വിജയിച്ചപ്പോൾ ജഗദീഷ് പവാർ 22 (എ) വാർഡിൽ നിന്ന് വിജയിച്ചു.
Post Your Comments