ബംഗളൂരു: സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സപ്തപതി എന്ന സമൂഹ വിവാഹ പദ്ധതിയിലൂടെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനൊരുങ്ങി കർണാടക സർക്കാർ. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പദ്ധതി പ്രകാരം വിവാഹത്തിന് 40,0000 രൂപയുടെ ആഭരണങ്ങളും 5,000 രൂപയും വരന് നല്‍കും. ഒപ്പം വിവാഹത്തിന് ശേഷം 10,000 രൂപ വധുവിനും നല്‍കും.
ഇത്തരമൊരു പദ്ധതിയിലൂടെ വിവാഹത്തിന് അനാവശ്യത്തിന് പണം ചിലവാക്കുന്ന പ്രവണത അവസാനിക്കുമെന്നും നിരവധി പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും ഇത് സഹായകരമാകുമെന്നും മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വ്യക്തമാക്കി.
Post Your Comments