KeralaLatest NewsIndia

കളിയിക്കാവിള എസ്‌ഐയെ വെടിവെച്ചു കൊന്ന സംഭവം , കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കും

ഡി.ഐ.ജി അനൂപ് ജോണ്‍ കുരുവിളയ്ക്കും തമിഴ്നാട് സ്‌പെഷ്യല്‍ സ്‌ക്വാഡിനുമാണ് ചുമതല.

തിരുവനന്തപുരം: തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും.നിലവില്‍ കേരള -തമിഴ്നാട് പൊലീസിന്റെ സംയുക്താന്വേഷണമാണ് നടക്കുന്നത്. ഡി.ഐ.ജി അനൂപ് ജോണ്‍ കുരുവിളയ്ക്കും തമിഴ്നാട് സ്‌പെഷ്യല്‍ സ്‌ക്വാഡിനുമാണ് ചുമതല. ബംഗളൂരുവില്‍ നിന്നുള്ള എന്‍.ഐ.എ ടീം ഇന്നലെ കന്യാകുമാരിയിലെത്തി.

രണ്ട് സംസ്ഥാനങ്ങളിലായി നടന്ന ആക്രമണം, ഭീകരസ്വഭാവമുള്ള കേസ് എന്നിവയാണ് എന്‍.ഐ.എ പരിഗണിക്കുന്നത്. കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരെ സമീപത്തെ മുസ്ളിം പള്ളിയിലെ സി.സി ടി.വി ഫുട്ടേജില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു.

പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇവര്‍ക്ക് ഭീകര ബന്ധമുള്ളതായി കണ്ടെത്തി. ഇവര്‍ ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന ആയുധപരിശീലനത്തില്‍ പങ്കെടുത്തവരും കന്യാകുമാരിയില്‍ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗസംഘത്തില്‍ പെട്ടവരുമാണ്. തെരുവുനായ്ക്കളെ വെട്ടിവീഴ്ത്തി പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് അക്രമികളിലൊരാളായ അബ്ദുല്‍ ഷെമീമിനെതിരെ കന്യാകുമാരി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.

ചെന്നൈയില്‍ ഹിന്ദു മുന്നണി ഓഫീസ് ആക്രമിച്ച്‌ നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.തൗഫീക്കും ഷെമീമും മുമ്പ് ജയിലില്‍ കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന തടവുകാരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികള്‍ക്ക് കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗാണ് കൊലയ്ക്ക് പിന്നില്‍. തൗഫീക്കും ഷെമീമും ഈ സംഘടനയിലെ അംഗങ്ങളാണ്.

പൗരത്വ ഭേദഗതി നിയമം: ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്രം വിജ്‌ഞാപനമിറക്കി

ഈ സംഘടനയിലെ ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പൊലീസിന്റെ നിഗമനം.സംഭവത്തില്‍ മേപ്പറമ്പ് മാപ്പിളക്കാട് സെയ്ത് ഇബ്രാഹിം, കള്ളിക്കാട് അബ്ബാസ് എന്നിവരെ പാലക്കാട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം പ്രതികളായ ഷെമീമും തൗഫീഖും ഫോണില്‍ ബന്ധപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇന്നലെ പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. ആദ്യം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലും പിന്നീട് ജില്ലാ പൊലീസ് ആസ്ഥാനത്തുമെത്തിച്ചു.

തമിഴ്‌നാട് ക്യൂ ബ്രാഞ്ച്,​ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്തു. സെയ്ത് ഇബ്രാഹിമിനെതിരെ കോയമ്ബത്തൂര്‍, കുനിയമ്ബുത്തൂര്‍ സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, വര്‍ഗീയ ലഹളയ്ക്ക് ശ്രമിക്കല്‍ തുടങ്ങി ക്രിമിനല്‍ കേസുകളും അബ്ബാസിനെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം ഉള്‍പ്പെടെ 14 കേസുകളുമുണ്ട്. ആറുവര്‍ഷം മുമ്ബാണ് ഇരുവരും പാലക്കാട്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button