![](/wp-content/uploads/2020/01/PLANE-CRASH.jpg)
ദുബായ് : ടെഹ്‌റാനിലെ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നയുടനെ യുക്രെയ്ന്‍ വിമാനം തകര്‍ന്ന സംഭവത്തില്‍ തങ്ങളുടെ ഭാഗത്തു നിന്നും വന്ന പിഴവാണെന്ന് സമ്മതിച്ച ഇറാന്‍ രംഗത്തുവന്നു. തങ്ങളുടെ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്ന് ഇറാന്‍ സമ്മതിച്ചു. വിമാനം തകര്‍ന്നത് മിസൈലേറ്റാണെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ ഇതുവരെ തള്ളിക്കളയുകയായിരുന്നു. എന്നാല്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വച്ച് യുഎസും കാനഡയും വിമാനം ഇറാന്‍ വെടിവച്ചിട്ടതാണ് എന്ന നിലപാടിലായിരുന്നു. വിമാനം തകര്‍ന്നുവീണ് യാത്രക്കാരും ജീവനക്കാരുമായി 176 പേരും കൊല്ലപ്പെട്ടിരുന്നു.
ഖുദ്‌സ് സേനാ മേധാവി ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാഖിലെ യുഎസ് വ്യോമതാവളങ്ങള്‍ക്കുനേര്‍ക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഒരു സൈനിക കേന്ദ്രത്തോടു ചേര്‍ന്നാണു വിമാനം പറന്നതെന്നും മനുഷ്യത്വപരമായ പിഴവുണ്ടായെന്നും ഇറാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അവര്‍ അറിയിച്ചു.
യുക്രെയ്ന്‍ തലസ്ഥാനമായ കൈവിലേക്ക് 167 യാത്രക്കാരും 9 ജീവനക്കാരുമായി പോയ യുക്രെയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 82 ഇറാന്‍കാരും 63 കാഡനക്കാരും 11 യുക്രെയ്ന്‍കാരുമാണ് ഉണ്ടായിരുന്നത്.
Post Your Comments