കാട്ടാക്കട: വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട് പൂര്‍ണമായും കത്തി നശിച്ചു. 3 മണിയോടെയാണ് സംഭവം. പന്നിയോട് കാട്ടുകണ്ടം കരിങ്കുന്നം ലിജോ ഭവനില്‍ ആല്‍ബര്‍ട്ടിന്റെ വീടാണ് കത്തിനശിച്ചത്. 20 പവനിലേറെ സ്വര്‍ണ്ണവും, വീട് പണിക്ക് വായ്പ വാങ്ങി അലമാരയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും വിലപിടിപ്പുള്ള സാധനങ്ങളും സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പെടെ എല്ലാ രേഖകളും തീ വിഴുങ്ങി. ഫര്‍ണിച്ചര്‍, ഫ്രിഡ്ജ്, വീട് പണിക്കായി കരുതിയ തടികള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ നശിച്ചു. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. വീട് കത്തുമ്പോള്‍ അകത്തുണ്ടായിരുന്ന ആല്‍ബര്‍ട്ടിന്റെ ഭാര്യ വിമല, ചെറുമകള്‍ ജിയോ എന്നിവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ശേഷിക്കുന്ന നിലം പതിക്കാറായ മണ്‍ ചുമരുകള്‍ മാത്രം. നിര്‍മ്മാണത്തിലിരിക്കുന്ന മകന്റെ വീട് പണികള്‍ക്കുള്ള ലക്ഷങ്ങളുടെ തടികളും. അഞ്ചു മാസം മുമ്പ് വിവാഹിതനായ ഇളയ മകന് സമ്മാനമായി ലഭിച്ച ഉപയോഗിക്കാത്ത ഫ്രിഡ്ജും ഫര്‍ണിച്ചറും നശിച്ചു. കാട്ടാക്കട, നെയ്യാര്‍ഡാം അഗ്‌നിരക്ഷാ നിലയങ്ങളില്‍ നിന്നെത്തിയ 2 ഫയര്‍ യൂണിറ്റുകള്‍ 1 മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീകെടുത്തിയത്.
Post Your Comments