കൊച്ചി:മിനിറ്റുകളുടെ വ്യത്യാസത്തില്‍ ആല്‍ഫ സെറീനും ഭൂമിക്കടിയിലേക്ക് പതിച്ചു.
രണ്ടാം സ്ഫോടനത്തില്‍ തകര്‍ന്നത് 16 വീതം നിലകളുള്ള കുണ്ടന്നൂരിലെ ആല്‍ഫ സെറീന്‍ ഇരട്ട അപ്പാര്‍ട്ട്മെന്റ്മാണ്.
11.43 ഓടെയാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. ഇവിടെ രണ്ടു ടവറുകളും ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ തകർത്തു. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ഞായറാഴ്ചയാണ് തകർക്കുക.
നിയന്ത്രിത സ്‌ഫോടനത്തില്‍ കൃത്യമായാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചത്. ഫ്‌ലാറ്റ് സമുച്ഛയം തകര്‍ത്തതോടെ പ്രദേശം മുഴുവന്‍ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും. ഉഗ്രസ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. ആദ്യത്തെ ഫ്ലാറ്റ് ഹോളിഫെയ്ത്ത് എച്ച് ടുഒ വിന്‍റെ സ്ഫോടനം അഞ്ചു സെക്കൻഡിലാണ് പൂർത്തിയായത്.
Post Your Comments