Latest NewsIndiaNews

നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അക്ഷയ് കുമാര്‍ മറാത്ത യോദ്ധാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു; പരാതിയുമായി സാംബാജി ബ്രിഗേഡ്

ഔറംഗാബാദ്: നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെതിരെ സാംബാജി ബ്രിഗേഡ്. പരസ്യത്തില്‍ നടന്‍ മറാത്ത യോദ്ധാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നും മറാത്ത സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നുമാണ് സംഘടനയുടെ ആരോപണം.

ഛത്രപതി ശിവാജി മഹാരാജിനെ അപകീര്‍ത്തിപ്പെടുത്തി പരസ്യം ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ആക്ഷേപം. അക്ഷയ്‌ക്കെതിരെ സംഘടന കേസെടുക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടകര്‍ക്കും പോലീസിനും കത്ത് നല്‍കിയിട്ടുണ്ട്. നടന്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ പരസ്യം നിര്‍മ്മ വാഷിങ് പൗഡര്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പലരും ഹാഷ് ടാഗ് ക്യാമ്പെയിന്‍ ആരംഭിച്ചിരുന്നു.

നിര്‍മ്മ വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ അക്ഷയ് കുമാര്‍ ഒരു മറാത്ത രാജാവിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. സൈന്യം യുദ്ധത്തില്‍ നിന്ന് വിജയികളായി തിരിച്ചെത്തുകയും തുടര്‍ന്ന് സ്വന്തം വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുന്നു. ”രാജാവിന്റെ സൈന്യത്തിന് ശത്രുക്കളെ നേരിടാനും, അതുപോലെ തന്നെ വസ്ത്രങ്ങള്‍ കഴുകാനുംഅറിയം”മെന്ന് അക്ഷയ് പരസ്യത്തില്‍ പറയുന്നു. ഇത് തങ്ങളുടെ മഹാരാജാവായിരുന്ന ഛത്രപതി ശിവാജിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് സംഘടന ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button