Latest NewsIndiaInternational

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ലോകമെമ്പാടുമുള്ള 58 സ്ഥലങ്ങളിലേക്ക് വിസ ഇല്ലാതെ തന്നെ പോകാനാകും, 2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകള്‍ ഇവ

മുന്‍‌കൂര്‍ വിസയില്ലാതെ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് 84-ാം സ്ഥാനത്ത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ലോകമെമ്പാടുമുള്ള 58 സ്ഥലങ്ങളിലേക്ക് വിസ ഇല്ലാതെ തന്നെ പോകാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (ഐ‌എ‌ടി‌എ) ഡാറ്റയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ പാസ്‌പോര്‍ട്ട് സൂചികയിലെ വിവരങ്ങളാണിത്. മുന്‍‌കൂര്‍ വിസയില്ലാതെ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.

191 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കുന്ന ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജപ്പാനാണ്. ഇന്ത്യയുടെ റാങ്ക് 2019 ല്‍ 82-ാം സ്ഥാനത്ത് നിന്ന് 2020 ല്‍ 84-ാം സ്ഥാനത്തേക്ക് താഴ്ന്നു.ഹെന്‍‌ലി പാസ്‌പോര്‍ട്ട് സൂചിക 2020 ലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ അഫ്ഗാനിസ്ഥാന്റെ പാസ്‌പോര്‍ട്ടാണ് ലോകത്തിലെ ഏറ്റവും മോശം പാസ്‌പോര്‍ട്ട്.ഭൂട്ടാന്‍, കംബോഡിയ, ഇന്തോനേഷ്യ, മക്കാവോ, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ്, കെനിയ, മൗറീഷ്യസ്, സീഷെല്‍സ്, സിംബാബ്‌വെ, ഉഗാണ്ട, ഇറാന്‍, ഖത്തര്‍ തുടങ്ങിയ 58 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

എന്നിരുന്നാലും, നിങ്ങള്‍ക്ക് ചില രാജ്യങ്ങളില്‍ വിസ ഓണ്‍-അറൈവല്‍ ആവശ്യമായി വന്നേക്കാം.ലോകത്തിലെ ഏറ്റവും മോശം പാസ്‌പോര്‍ട്ടുകള്‍ ഇവയാണ്. അഫ്ഗാനിസ്ഥാന്‍: 26 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം. ഇറാഖ്: 28 രാജ്യങ്ങള്‍
സിറിയ: 29 രാജ്യങ്ങള്‍. പാകിസ്ഥാന്‍, സൊമാലിയ: 32 രാജ്യങ്ങള്‍.യെമന്‍: 33 രാജ്യങ്ങള്‍.ലിബിയ: 37 രാജ്യങ്ങള്‍.നേപ്പാള്‍,പലസ്തീന്‍ പ്രദേശം: 38 രാജ്യങ്ങള്‍.ഉത്തര കൊറിയ,സുഡാന്‍: 39 രാജ്യങ്ങള്‍.കൊസോവോ, ലെബനന്‍: 40 രാജ്യങ്ങള്‍.ബംഗ്ലാദേശ്, കോംഗോ, എറിത്രിയ, ഇറാന്‍: 41 രാജ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button