Latest NewsKeralaNews

ഉക്രേനിയന്‍ വിമാനാപകടത്തെക്കുറിച്ച് സംശയമുണ്ടെന്ന് ട്രം‌പ്

വാഷിംഗ്ടണ്‍: ടെഹ്റാനില്‍ ഉക്രേനിയന്‍ വിമാനം തകര്‍ന്നു വീണതില്‍ തനിക്ക് സംശയമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 176 പേര്‍ കൊല്ലപ്പെട്ട ആ സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്ത ഇറാന്‍ നിഷേധിച്ചു.

ബുധനാഴ്ച രാവിലെ വിമാനം പറന്നുയരുന്നതിനിടെ ഇറാന്‍ രണ്ട് ഉപരിതല മിസൈലുകള്‍ പ്രയോഗിച്ച് വിമാനത്തെ തകര്‍ക്കുകയായിരുന്നു എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. ആകാശത്തുവെച്ചു തന്നെ വിമാനം പൊട്ടിത്തെറിച്ച് തീജ്വാല വിഴുങ്ങിയിരുന്നു. സാറ്റലൈറ്റ്, റഡാര്‍, ഇലക്ട്രോണിക് ഡാറ്റ എന്നിവ അടിസ്ഥാനമാക്കിയാണ് യുഎസിന്റെ ഈ നിഗമനം.

ഇറാനിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ടെഹ്റാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതിന് തൊട്ടു പിന്നാലെയാണ് ബാഗ്ദാദില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇറാന്‍ സൈനിക ജനറല്‍ കാസെം സൊലൈമാനിയെ യു എസ് വധിച്ചത്.

ഉക്രയിന്‍ വിമാനം തകര്‍ക്കാന്‍ രണ്ട് മിസൈല്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് യു എസിന്റെ നിഗമനം. എന്നാല്‍, അതേക്കുറിച്ച് സൂചന നല്‍കിയല്ലാതെ ട്രം‌പ് ആ നിഗമനത്തെ സ്വീകരിച്ചിട്ടില്ല.

എന്നാല്‍ ഇറാനിയന്‍ സര്‍ക്കാര്‍ മിസൈല്‍ ആക്രമണം നിരസിച്ചു. അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്.

ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ ഒരേ സമയം 8,000 അടി (2,440 മീറ്റര്‍) ഉയരത്തില്‍ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ പറക്കുന്നുണ്ടെന്ന് ഇറാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. അവയില്‍ ഒരു വിമാനം മാത്രം വെടിവെച്ചിടാവുന്ന മിസൈലിന്റെ കഥ ഒട്ടും ശരിയല്ലെന്നാണ് ഇറാനിയന്‍ സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ ടെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് പിഎസ് 752 തകരാന്‍ പോകുന്നതായുള്ള പൈലറ്റിന്റെ റേഡിയോ സന്ദേശമൊന്നുമുണ്ടായിരുന്നില്ലെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച് വിമാനത്തിന്റെ ഒരു ഭാഗത്ത് തീ പടരുകയും അത് മറ്റു ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തെന്ന് ബുധനാഴ്ച പ്രാഥമിക പ്രസ്താവനയില്‍ സിവില്‍ ഏവിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

ബോയിംഗ് 737 വിമാനത്തില്‍ 82 ഇറാനികള്‍, 63 കനേഡിയന്‍ പൗരന്മാര്‍, 11 ഉക്രേനിയക്കാ, 10 സ്വീഡിഷുകാര്‍, നാല് അഫ്ഗാനികള്‍, മൂന്ന് ജര്‍മ്മന്‍കാര്‍, മൂന്ന് ബ്രിട്ടീഷുകാര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

തകരാറിനെക്കുറിച്ച് പൂര്‍ണ്ണവും വിശ്വസനീയവും സുതാര്യവുമായ അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ച ആഹ്വാനം ചെയ്തു. അന്വേഷണത്തില്‍ ചേരാന്‍ സ്വന്തം വിദഗ്ധരെ അനുവദിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടു.

‘കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തില്‍ പങ്കെടുക്കാന്‍ ഇറാനിലേക്ക് എത്രയും വേഗത്തില്‍ എത്തേണ്ടതുണ്ടെന്ന് കാനഡയുടേ വിദേശകാര്യ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാം‌പെയ്ന്‍ ഇറാനിയന്‍ പങ്കാളിയായ ജാവദ് സരീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ‘കാനഡയ്ക്കും കനേഡിയന്‍മാര്‍ക്കും നിരവധി ചോദ്യങ്ങളുണ്ട്, അവയ്ക്കെല്ലാം ഉത്തരം നല്‍കേണ്ടതുണ്ട്’ എന്ന് ഷാംപെയ്ന്‍ സരീഫിനോട് പറഞ്ഞു.

ഇറാന്‍ അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പങ്കെടുക്കാന്‍ ഉക്രയ്ന്‍ ഇതിനകം 45 ക്രാഷ് ഇന്‍വെസ്റ്റിഗേറ്റര്‍മാരെ ടെഹ്റാനിലേക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഇറാന്‍ തലസ്ഥാനത്ത് എത്തിയ അവര്‍ വിമാനത്തില്‍ നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സ് റെക്കോര്‍ഡിംഗുകള്‍ വിശകലനം ചെയ്യാന്‍ സഹായിക്കുകയാണെന്ന് ഉക്രേനിയന്‍ പ്രസിഡന്‍റ് വോളോഡെമര്‍ സെലന്‍സ്കി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ നിരുപാധികമായ പിന്തുണ ഇക്കാര്യത്തില്‍ വേണമെന്ന് ഉക്രേനിയന്‍ മന്ത്രി ആവശ്യപ്പെട്ടു.

അപകടം നടന്ന സ്ഥലത്തു നിന്നും കണ്ടെടുത്ത ബ്ലാക്ക് ബോക്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇറാനും ഉക്രെയിനും എന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മേധാവിയും ഡപ്യൂട്ടി ഗതാഗത മന്ത്രിയുമായ അലി അബെദ്സാദെ പറഞ്ഞു.

‘എന്നാല്‍ ഡാറ്റ എക്സ്ട്രാക്റ്റു ചെയ്യാനും വിശകലനം ചെയ്യാനും കൂടുതല്‍ സാങ്കേതിക വിദ്യ ആവശ്യമാണെങ്കില്‍, ഞങ്ങള്‍ക്ക് അത് ഫ്രാന്‍സിലോ മറ്റൊരു രാജ്യത്തേക്കോ അയക്കേണ്ടതായി വരുമെന്നും’ അദ്ദേഹം പറഞ്ഞു.

ഇറാന്‍ നിഷേധിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ ഇറാന്റെ നേരെയാണ് വിരല്‍ ചൂണ്ടുന്നത്. അതിനുള്ള തെളിവുകളും ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു. വിമാനത്തിന്‍റെ തകര്‍ന്ന ഭാഗങ്ങളുടെ, ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ച ചിത്രങ്ങള്‍ അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. പൊട്ടിത്തെറിച്ച വിമാനത്തിന് പുറത്ത് റോക്കറ്റിന് സമാനമായ ഒന്നിലധികം ദ്വാരങ്ങളുണ്ടെന്നും അവര്‍ പറയുന്നു.

റഷ്യന്‍ പിന്തുണയുള്ള വിമതരും ഉക്രെയിന്‍ സര്‍ക്കാര്‍ സേനയും തമ്മിലുള്ള പോരാട്ടത്തിനിടെ റഷ്യന്‍ രൂപകല്‍പ്പന ചെയ്ത, ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് അയക്കാവുന്ന മിസൈല്‍ ഉപയോഗിച്ച് 2014 ല്‍ തകര്‍ത്ത കിഴക്കന്‍ ഉക്രെയിനിന് മുകളിലൂടെ പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് എംഎച്ച് 17-ല്‍ കണ്ട അടയാളങ്ങളുമായി ഈ അടയാളങ്ങള്‍ക്ക് സാമ്യമുണ്ടെന്നും അവര്‍ പറയുന്നു.

ഇത് കൃത്യമാകാനുള്ള എല്ലാ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നുവെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിലെ മുന്‍ യുഎസ് വ്യോമയാന സുരക്ഷാ വിദഗ്ധനായ ജോണ്‍ ഗോഗ്ലിയ മാധ്യമങ്ങളോട് പറഞ്ഞു.

‘പറന്നുയര്‍ന്ന് 8,000 അടിയിലേക്ക് കയറിയ വിമാനങ്ങള്‍ ഏറ്റവും സുരക്ഷിതമായ പാതയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ ആ ഉയരത്തില്‍ ഒരു എഞ്ചിന്‍ തകരാര്‍ പോലും ഞങ്ങള്‍ നിരീക്ഷിച്ച സംഭവത്തിന് കാരണമാകരുത്,’ അദ്ദേഹം പറഞ്ഞു.

ഉക്രേനിയന്‍ എയര്‍ലൈനിന്റെ തകര്‍ച്ച യു എസ് സൈനികര്‍ക്ക് സംഭവിച്ച ഒരു തെറ്റിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരികയാണ്.

1988-ല്‍ യു എസ് യുദ്ധക്കപ്പലായ യുഎസ്എസ് വിന്‍സെന്‍സില്‍ നിന്ന് ഗള്‍ഫിനു മുകളിലൂടെ പറക്കുകയായിരുന്ന ഒരു ഇറാന്‍ എയര്‍ വിമാനം ഉപരിതല മിസൈല്‍ ഉപയോഗിച്ച് വെടിവെച്ചിടുകയായിരുന്നു. ആ വിമാനത്തിലുണ്ടായിരുന്ന 290 പേരും, ഭൂരിഭാഗം ഇറാനികളും, കൊല്ലപ്പെട്ടു. ആ സംഭവം ലോകമെമ്പാടും പ്രകോപനം സൃഷ്ടിച്ചിരുന്നു. അത് ഇറാനിയന്‍ യുദ്ധവിമാനമായിരുന്നു എന്ന് യു എസ് നാവിക സേന തെറ്റിദ്ധരിച്ചതാണ് കാരണം.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button