Latest NewsIndia

അസം ഖാനെയും കുടുംബത്തെയും കാണാനില്ല, ലുക്ക്ഔട്ട് നോട്ടീസുമായി യുപി പോലീസ്

ഇതിന് പുറമേ മൂന്ന് പേരും പിടികിട്ടാപ്പുള്ളികളാണെന്ന് ജില്ലാ ഭരണ കൂടം പൊതു അറിയിപ്പും നല്‍കിയിട്ടുണ്ട്.

ലക്‌നൗ : സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെയും കുടുംബത്തെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. അസംഖാന്‍, ഭാര്യ തന്‍സീന്‍ ഫാത്തിമ, മകന്‍ അബ്ദുള്ള അസംഖാന്‍ എന്നിവരെയാണ് മൂന്ന് കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി ഉത്തര്‍പ്രദേശ് പോലീസ് പ്രഖ്യാപിച്ചത്. അസംഖാനെയും കുടുംബത്തേയും പിടികിട്ടാപ്പുള്ളികളായി നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.

അബ്ദുള്ള അസംഖാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നാണ് അസംഖാന്റെ കുടുംബത്തിനെതിരായ കേസ്. വഞ്ചനയ്ക്കും, വ്യജരേഖ ചമയ്ച്ചതിനുമാണ് മൂന്ന് പേര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്. കേസില്‍ ഹാജരാകാന്‍ കഴിഞ്ഞ മാസം മൂന്ന് പേര്‍ക്കും കോടതി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ കോടതി മുന്‍പാകെ ഹാജരായില്ല. തുടര്‍ന്നാണ് അസംഖാനെയും കുടുംബത്തെയും പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ പദ്ധതിയിട്ടത് ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്താനും നേതാക്കളെ വധിക്കാനും : പോലീസിന്റെ വെളിപ്പെടുത്തൽ

മൂന്ന് പേരെയും കാണാനില്ലെന്ന് കാണിച്ച്‌ പോലീസ് അസംഖാന്റെ വീടിനു മുന്‍പില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പിന് വ്യാജ ജനന സര്‍ട്ടിഫിക്കേറ്റ് ചമച്ചത് കൂടാതെ മറ്റ് രണ്ട് കേസുകള്‍ കൂടി ഇവര്‍ക്കെതരിരെ രജസിറ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലും ഹാജരാകാന്‍ കോടതി അസംഖാനും കുടുംബത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 24 ന് വിസ്താരത്തിനായി കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമേ മൂന്ന് പേരും പിടികിട്ടാപ്പുള്ളികളാണെന്ന് ജില്ലാ ഭരണ കൂടം പൊതു അറിയിപ്പും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button