ന്യൂഡല്‍ഹി : ജെഎന്‍യു വിഷയത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി, കേന്ദ്ര തീരുമാനം ഇങ്ങനെ . വിഷയത്തില്‍ വൈസ് ചാനസലര്‍ ജഗദീഷ് കുമാറുമായി മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേര കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനാണ് ധാരണയായത്. വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസമായി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട്, സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടുന്ന കാര്യം പരിഗണിക്കാന്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ വിസി ജഗദീഷ് കുമാറിനോട് അമിത് ഖേര നിര്‍ദ്ദേശിച്ചു.
അതേസമയം ജെഎന്‍യുവില്‍ വന്‍ സംഘര്‍ഷം നടന്ന ജനുവരി അഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് അധ്യാപകര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. കലാപത്തിന് വഴിയൊരുക്കിയ വാട്‌സപ്പ് ഗ്രുപ്പുകളിലെ തെളിവുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടും. ജെഎന്‍യു അധികൃതരുടെ ഒത്താശയോടെ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നാരോപിച്ചാണ് അധ്യാപകരുടെ ഈ നീക്കം.
വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. അതേസമയം ഫീസ് വര്‍ധന, സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ എതിര്‍പ്പുന്നയിച്ച് ഇന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ജെഎന്‍യുവിലെ സബര്‍മതി ധാബയ്ക്ക് സമീപം പ്രതിഷേധ പരിപാടി തീരുമാനിച്ചിട്ടുണ്ട്. മനുഷ്യച്ചങ്ങല തീര്‍ക്കാനാണ് തീരുമാനം.
Post Your Comments