![](/wp-content/uploads/2020/01/aju.jpg)
കോമഡി താരമായും നിര്‍മ്മാതാവായും തിളങ്ങി നിൽക്കുന്ന താരമാണ് അജു വർഗീസ്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ചിത്രങ്ങളും അജു പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തനിക്കെതിരെ വന്ന ഒരു കമന്റിന് താരം കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ആരും കാണാത്ത ചിത്രം എന്ന കുറിപ്പോടെ മോഹന്‍ലാല്‍-ശ്രീനിവാസന് ഒന്നിച്ചഭിനയിച്ച ദാസന്റെേയും വിജയന്റെയും ചിത്രമാണ് അജു വർഗീസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ദാസനേയും വിജയനേയും പോലെ അജു വര്‍ഗീസും നിവിന്‍ പോളിയും ഒരുമിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന തരത്തില്‍ നിരവധി പേരാണ് കമന്റുകളുമായി രംഗത്തുവന്നത്. ഇതിനിടെ ഒരാൾ മോശം കമന്റുമായി രംഗത്തെത്തുകയായിരുന്നു. ‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാന്‍സും കിട്ടും’ഇങ്ങനെയായിരുന്നു കമന്റ്. എന്നാല്‍ ഈ കമന്റിന് സ്മൈലി പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്.
Read also: രണ്ടാം വരവ് വെറുതെയായില്ല; വിരാട് കോഹ്ലിയെപ്പോലും എണീറ്റ് നിന്ന് കയ്യടിപ്പിച്ച പ്രകടനവുമായി സഞ്ജു
Post Your Comments