നാഗദൈവങ്ങളെ ആരാധിക്കുക എന്നത് കേരളത്തിൻറെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. നാഗത്തെ ആരാധിച്ച് അതിന്റെ ആഘോഷിക്കുന്ന ചടങ്ങുകൾ പരമ്പരാഗത കാലം മുതൽ തന്നെ കേരളത്തില്ഡ നിലനിന്നുവരുന്ന ആചാരങ്ങളിലൊന്നാണ്. ഒരു കാലത്ത് സർപ്പക്കാവുകള്‍ ഇല്ലാത്ത വീടുകൾ കുറവായിരുന്നു കേരളത്തിൽ എന്നു തന്നെ പറയാം. കാലം പോയതേടെ സർപ്പക്കാവുകളും കുളങ്ങളും ഒക്കെ അപ്രത്യക്ഷമായെങ്കിലും സർപ്പാരാധനയ്ക്കും വിശ്വാസത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല. അതിൻറെ അടയാളമാണ് ഇന്ന് സർപ്പ പ്രീതിയ്ക്കായി നടത്തുന്ന പൂജകളും ആയില്യത്തിലെ പ്രത്യേക പൂജകളും ഒക്കെ. നാഗപ്രതിഷ്ഠയില്ലാത്ത ക്ഷേത്രങ്ങൾ കേരളത്തിൽ കുറവാണെന്നു തന്നെ പറയാം.
നാഗത്തോട് പ്രാർഥിട്ടാൽ എന്തു നടക്കാത്ത കാര്യം, എത്ര തന്നെ അസാധ്യമായിരുന്നാലും അത് നടന്നിരിക്കും എന്നാണ് വിശ്വാസം. കേരളത്തിൽ സർപ്പാരാധനയ്ക്ക് തുടക്കം കുറിച്ചത് പരശുരാമൻ ആണെന്നാണ് കരുതപ്പെടുന്നത്.
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട നാഘ ക്ഷേത്രമാണ് പെരുമ്പടവിന് സമീപം സ്ഥിതി ചെയ്യുന്ന കരിപ്പാൽ നാഗം. ഇവിടെ എത്തി പ്രാർഥിച്ചാൽ സന്താന ലബ്ദിയും സർവ്വൈശ്വര്യവും ലഭിക്കും എന്നാണ് വിശ്വാസം. ധനു മാസത്തിലെ പൂയം നാളിലാണ് ഇവിടെ ഉത്സവത്തിന് തുടക്കമാകുന്നത്. സർപ്പ ബലി, ഇളനീർ കുടിക്കൽ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ചടങ്ങുകൾ.
കേരളത്തിലെ തന്നെ പ്രസിദ്ധമായ മറ്റൊരു നാഗ ക്ഷേത്രമാണ് തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാമ്പുംമേക്കാട്ട മന. ഏതു തരത്തിലുളള സർപ്പ ദോഷവും മാറ്റുന്ന ഇടം എന്നാണ് ഈ മന വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ട വൃശ്ചികം ഒന്നാണ് ഇവിടുത്തെ ഏറ്റവും വിശേഷ ദിവസം. പുള്ളുവൻപാട്ടിനു പകസം സർപ്പ പാട്ടാണ് ഇവിടെ നടത്തിവരുന്നത്.
കേരളത്തിൽ നാഗങ്ങളെ ആരാധിക്കുന്നതിന് തുടക്കമിട്ട ക്ഷേത്രം എന്നാണ് ആലപ്പുഴയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യ നാഗ ക്ഷേത്രം കൂടിയാണിത്. പരശുരാമനാണ് ഇവിടെ നാഗ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹം മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണത്രെ നാഗത്തെ പ്രതിഷ്ഠിച്ചത്. അങ്ങനെ വെട്ടിക്കൂട്ടിയുണ്ടാക്കിയ ഇടം എന്നതിൽ നിന്നും വെട്ടിക്കോട് ക്ഷേത്രം എന്നായി മാറുകയായിരുന്നു.
Post Your Comments