Latest NewsKeralaNews

കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്നത് കന്യാകുമാരി സ്വദേശികള്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികള്‍.

ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എഎസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ പ്രതികള്‍ വെടിവെച്ചത്. പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോലീസുകാരന് നേരെ നാല് തവണ വെടിയുതിര്‍ത്തയായും ഇയാളുടെ കൂടെ മറ്റൊരാള്‍ ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസം തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.

പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി കേരള-തമിഴ്നാട് പോലീസ് സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തൗഫീക്ക്, ഷെമീം ഉള്‍പ്പെടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് ഡിജിപിക്ക് കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button