Latest NewsKeralaNews

‘എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോടൊപ്പം ഞാന്‍ ഒരു സെല്‍ഫി എടുത്തോട്ടെ?’ – വൈറലായി ജോയ് മാത്യുവിന്റെ കുറിപ്പ്

മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നെന്നും കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി.

പോസ്റ്റ് വായിക്കാം

പുതുവത്സര ആരംഭത്തില്‍ത്തന്നെ Dangerous Escape എന്ന സിനിമയിലാണ് അഭിനയിക്കേണ്ടി വന്നത്. സംഗതി മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നു. സമയം പുലര്‍ച്ചെ മൂന്നുമണി. രക്ഷകരായി എത്തിയവര്‍ കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘം.

എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോടൊപ്പം ഞാന്‍ ഒരു സെൽഫി എടുത്തോട്ടെ?പിന്നെ മാലാഖമാര്‍ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി. ഇവരില്‍ ആരെകണ്ടുമുട്ടിയാലും എനിക്ക് വേണ്ടി ഒരു ഹായ് പറയുക Hassan, Suhail, Siyad, Favas, Solih എന്നൊക്കെയാണിവരുടെ പേരുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button