തെഹ്റാന്: സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ഇറാന്. അമേരിക്കയുടെ ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് യുഎന്നിലെ ഇറാന് അംബാസഡര്‍ മജീദ് തഖ്ത് റവഞ്ചി അറിയിച്ചു. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി നേരത്തെ അറിയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ അധികനാള്‍ വാഴാന്‍ അമേരിക്കയെ വിടില്ലെന്നും പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങള്‍ ഛേദിക്കുമെന്നും റൂഹാനി പറഞ്ഞിരുന്നു.
Read also: ലോകത്തെ ഭീതിയിലാഴ്ത്തി ഇറാന് നടത്തിയത് ‘പിന് പോയിന്റ്’ ആക്രമണം
അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്നായിരുന്നു ഇറാന്റെ നിലപാട്. അതേസമയം ആളപായം ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന് യുഎസിനെ മുന്‍കൂട്ടി അറിയിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments