ബാഗ്ദാദ്: യുഎസ് പ്രസിഡന്റ് ട്രംപിന്റെ സമാധാന സന്ദേശം, ഇറാന്‍ തള്ളി തുടര്‍ന്നുള്ള പ്രതികരണം ഇങ്ങനെ. ഇറാഖിലെ അതീവ സുരക്ഷാമേഖലയില്‍ നടന്ന ഇരട്ട റോക്കറ്റ് ആക്രമണത്തില്‍ ഇറാഖി സായുധ സേനാ കൂട്ടായ്മയായ ഹാഷെദ് അല്‍ ഷാബിയാണ് ഉത്തരവാദിയെന്ന് ആരോപിച്ച് അമേരിക്ക. രാജ്യത്തുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് മേല്‍ ആക്രമണം അഴിച്ചുവിടുന്നത് ഹാഷെദ് അല്‍ ഷാബിയാണെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. ജനുവരി മൂന്നാം തീയതി അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സൊലൈമാനിയോടൊപ്പം ഹാഷെദ് അല്‍ ഷാബി തലവന്‍ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. ബാഗ്ദാദില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ആകെ 7 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
Read Also : ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം
യു.എസിന്റെ ആക്രമണത്തിന് പകരമായി ഇറാനോടൊപ്പം തങ്ങളും പ്രതികാരം ചെയ്യുമെന്ന് ഹാഷെദ് അല്‍ ഷാബി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിന് ഇറാന്‍ നല്‍കിയ മറുപടിയില്‍നിന്നും ഒട്ടും കുറവായിരിക്കില്ല തങ്ങളുടെ പ്രതികരണമെന്നാണ് സമാന്തര സൈനിക വിഭാഗം തലവന്‍ ഖായിസ് അല്‍ ഖസാലി ബുധനാഴ്ച പറഞ്ഞത്. ഹാഷെദ് സായുധ സേനാ കൂട്ടായ്മയിലുള്ള ഹരാകത് അല്‍ നുജാബയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. മുഹന്ദിസിന്റെ മരണത്തിന് തങ്ങള്‍ പ്രതികാരം ചെയ്യും എന്നാണ് ഹരാകത് അല്‍ നുജാബ പറയുന്നത്.
‘അമേരിക്കന്‍ സൈനികരോട്, നിങ്ങള്‍ കണ്ണുകള്‍ അടയ്ക്കരുത്. മുഹന്ദിസിന് വേണ്ടിയുള്ള പ്രതികാരം ഇറാഖികളുടെ കൈയില്‍ നിന്നും നിങ്ങളെ തേടി വരുന്നു എന്നായിരുന്നു ഹരാകത് അല്‍ നുജാബയുടെ വാക്കുകള്‍
Post Your Comments