
തിരുവനന്തപുരം: മൂന്നാറിലെ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍. മാത്രവുമല്ല അനധികൃത നിര്‍മ്മാണങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശമുണ്ട്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ പി.പ്രസാദിന്റെ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായിരിക്കുന്നത്.
കൈയ്യറ്റത്തിനെതിരെ സ്വീകരിച്ച നടപടിയും നിലവിലെ സ്ഥിതിയും സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചു, കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടികള്‍ എടുത്തിട്ടുണ്ടോ എന്നിവയെല്ലാം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ട്രൈബ്യൂണലിന് നല്‍കേണ്ടത്. മാര്‍ച്ച് 17 ന് പരിഗണിക്കുന്ന കേസിലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
Post Your Comments