കൊച്ചി: നടൻ ഷെയ്ൻ നിഗം വിഷയത്തിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നേക്കും. കൊച്ചിയില്‍ ഇന്ന് ചേരുന്ന താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് ചർച്ച. ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. ചര്‍ച്ചകള്‍ക്കായി ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും ഉല്ലാസം സിനിമയുടെ ഡബ്ബിംഗും മുടങ്ങിയതോടെയാണ് ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കൾ. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീർക്കാൻ ഷെയ്‍നിന് നിർമ്മാതാക്കൾ നൽകിയ സമയ പരിധി ആറിന് അവസാനിച്ചിരുന്നു.ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.
അതേസമയം, ഷെയ്‍നുമായി കരാറുണ്ടായിരുന്ന നാല് സിനിമകൾ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. നടൻ ഷെയ്ൻ നിഗമിനെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടുപോകുകയാണ് നിലവിൽ നിര്‍മ്മാതാക്കളുടെ സംഘടന. അഡ്വാൻസ് നൽകിയ തുക തിരിച്ച് വാങ്ങാനാണ് നടപടി തുടങ്ങിയത്. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ ബി രാകേഷും സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ALSO READ: പേരില്‍ മാറ്റം വരുത്തി നടന്‍ ദിലീപ്
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഷെയ്ൻ തള്ളിയിരുന്നു. പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ൻറെ നിലപാട്. പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ.
Post Your Comments