Latest NewsNewsLife Style

കുട്ടികളില്‍ ഈ അസുഖം വര്‍ധിയ്ക്കുന്നു : രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

 

കുട്ടികളില്‍ ഡിപ്രഷന്‍ വര്‍ധിയ്ക്കുന്നു . രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ഡിപ്രഷന്‍ എന്നത് അടുത്ത കാലം വരെ മുതിര്‍ന്ന ആളുകള്‍ക്കിടയില്‍ മാത്രമുണ്ടാകുന്ന ഒരു മാനസിക പ്രശ്‌നമായിരുന്നു. എന്നാല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഡിപ്രഷന്‍ എന്നത് മുതിര്‍ന്ന ആളുകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നാണ്. ഡിപ്രഷന്‍ അഥവാ വിഷാദം കുട്ടികളെയും പിടികൂടാം. രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തെ കണ്ടെത്തി പരിഹാരം തേടിയില്ലെങ്കില്‍ അവരുടെ പഠനത്തെയും ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിക്കും.

സ്‌കൂളില്‍ പോകുന്നതിനു മുമ്പുള്ള പ്രായത്തില്‍ 0.3 ശതമാനവും സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ 1 ശതമാനവും വിഷാദരോഗം കണ്ടുവരുന്നുണ്ട്. പ്രായം കൂടുന്തോറും ഇത് വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൗമാരക്കാരില്‍ 1 ശതമാനം മുതല്‍ 6 ശതമാനം വരെ വിഷാദം കണ്ടുവരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത രണ്ടിരട്ടിയാണ്.

കുടുംബത്തിലെ അസ്വാരസ്യങ്ങള്‍, ജന്മനായുള്ള പ്രശ്‌നനങ്ങള്‍, മാതാപിതാക്കളില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം തന്നെ കുട്ടികളിലെ ഡിപ്രഷനുള്ള കാരണമാണ്. ഇവക്ക് പുറമെ, ജീവിത രീതിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, തലച്ചോറിലെ സെറടോണിന്‍, നോര്‍എഫമിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടന്നതോ കുറയുന്നതോ, തൈറോയിഡ് ഗ്രന്ഥിയിലെ പ്രശ്നങ്ങള്‍, പാരമ്പര്യമായി വിഷാദരോഗമുള്ള കുടുംബം തുടങ്ങിയ പശ്ചാത്തലങ്ങള്‍ എല്ലാം തന്നെ ഒരു കുട്ടിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും.

കുട്ടികളിലെ ഡിപ്രഷന്‍ കണ്ടെത്താം
ഒരു വയസ് മുതല്‍ 16 വയസ് വരെ പ്രായം വരുന്ന കുട്ടികളിലെ ഡിപ്രഷന്‍ വീട്ടുകാര്‍ തന്നെ മുന്‍കൈ എടുത്ത് കണ്ടെത്തണം. അതിനായി ഡിപ്രഷന്റെ ചില ലക്ഷണങ്ങളെ വിശകലനം ചെയ്യാം.

മുന്‍മ്പ് താല്‍പര്യവും സന്തോഷവും നല്‍കിയിരുന്ന കാര്യങ്ങളില്‍ ഇപ്പോള്‍ സന്തോഷക്കുറവ് അനുഭവപ്പെടുക

മുറി അടച്ചിരിക്കുക, കരച്ചില്‍
വീട്ടില്‍ വരുന്നവരെ കാണാന്‍ വിസമ്മതിക്കുക
ഉറക്ക കൂടുതലോ കുറവോ
അമിത വിശപ്പ് അല്ലെങ്കില്‍ വിശപ്പില്ലായ്മ
കുറ്റപ്പെടുത്തുമ്പോള്‍ അമിത ദേഷ്യം

ഇവയെല്ലാം തന്നെ കുട്ടികളിലെ ഡിപ്രഷന്റെ ലക്ഷണങ്ങളാണ്. ശരിയായ സമയത്ത് മനസിലാക്കി ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ആത്മഹത്യക്ക് വരെ കുട്ടികള്‍ ശ്രമിച്ചേക്കാം.

കുട്ടികളിലെ ഡിപ്രഷന്‍ ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആവശ്യം ചികിത്സയാണ്.കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരേയും ഉള്‍പ്പെടുത്തി ഒരു ബയോ-സൈക്കോ സോഷ്യല്‍ രീതിയാണ് ചികിത്സയില്‍ ഫലപ്രദം. എന്താണ് ഡിപ്രഷനുള്ള യഥാര്‍ത്ഥ കാരണം എന്ന് കണ്ടെത്തി അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. രണ്ടാം ഘട്ടത്തില്‍ മാത്രം മരുന്നുകളുടെ സഹായം തേടുക. ആവശ്യമെങ്കില്‍ സൈക്കോ തെറാപ്പി ഫലപ്രദമാണ്. ഇതിലൂടെ 80 മുതല്‍ 90 ശതമാനം വരെ രോഗശമനം ലഭിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇതിനേക്കാള്‍ എല്ലാം ഫലപ്രദമാണ് മാതാപിതാക്കളുടെ സ്‌നേഹം. ഒറ്റപ്പെടുത്താതെ കൂടെ നിര്‍ത്തുക, സ്‌നേഹം പങ്കുവയ്ക്കുക, അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button