Latest NewsNewsIndia

പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി താന്‍ ആദ്യമായി കാണുകയാണ്;- ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി താന്‍ ആദ്യമായി കാണുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. രാജ്യം കടന്നുപോവുന്നതു ദുര്‍ഘടമായ സമയത്തിലൂടെയാണെന്നും സമാധാനം പുനഃസ്ഥാപിക്കലാകണം ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേഗദതി ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജി മുന്നിലെത്തിയപ്പോഴാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ഈ നിരീക്ഷണം. സമാധാനം പുനഃസ്ഥാപിക്കലായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും ഇത്തരം ഹര്‍ജികള്‍ അതിന് സഹായകരമാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പടുവിക്കേണ്ടതല്ലെന്ന് നിയമം പഠിക്കുന്നവര്‍ക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ALSO READ: പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയതു; നാഗാലാന്റില്‍ പാര്‍ട്ടിയില്‍ നിന്ന് എംപിയെ പുറത്താക്കി

ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അഭിഭാഷകന്‍ വിനീത് ദണ്ഡയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. നിയമത്തിന് എതിരേ വ്യാപകമായ തോതില്‍ അസത്യ പ്രചാരണം നടക്കുന്നു എന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ വിവിധ ഹര്‍ജികള്‍ ജനുവരി 23-നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നിയമത്തിനെതിരേ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button