Latest NewsKeralaIndia

തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാർ പവൻ ജലാദിന്റെ മകളുടെ വിവാഹത്തിനായി നൽകുമെന്ന് സുകന്യ കൃഷ്ണ

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് മകളുടെ വിവാഹം.

കൊച്ചി: തന്റെ ആദ്യസിനിമയുടെ പ്രതിഫലം താൻ നിർഭയ കേസിലെ ആരാച്ചാർ പവൻ ജലാദിന്റെ മകളുടെ വിവാഹസമ്മാനമായി നൽകുമെന്ന് നടിയും സാമൂഹ്യ പ്രവർത്തകയുമായ സുകന്യ കൃഷ്ണ. നിർഭയ കേസിലെ പ്രതികൾ നാലുപേരെയും തൂക്കിലേറ്റുന്നത് ആരാച്ചാരായ പവന്‍ ജല്ലാദ് ആണ്. ഈ പ്രതികളെ തൂക്കിലേറ്റുമ്പോൾ കിട്ടുന്ന പ്രതിഫലം കൊണ്ട് താൻ തന്റെ മകളുടെ വിവാഹം നടത്തുമെന്നാണ് പവൻ പറയുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് മകളുടെ വിവാഹം.

ഈ വാർത്ത വായിച്ച പലരും പവനോട് അനുഭാവപൂർവ്വമാണ് പ്രതികരിക്കുന്നത്. ഇതിനിടയിലാണ് വ്യത്യസ്തമായി നടി സുകന്യ കൃഷ്ണ തന്റെ സിനിമയുടെ ആദ്യ പ്രതിഫലം പവന്റെ മകളുടെ വിവാഹ സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ദി ക്യാബിൻ എന്ന ചിത്രത്തിൽ ആണ് സുകന്യ അഭിനയിക്കുന്നത്. ഒരു മുഴുനീള വേഷമാണ് താരം ഇതിൽ ചെയ്യുന്നത്. മുൻനിര താരങ്ങൾ പലരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിങ് അവസാനിക്കുമെന്നാണ് റിപ്പോർട്ട്. ജോയ് മാത്യു, ബിഗ്‌ബോസ് ഫെയിം ഷിയാസ് കരിം, മാമുക്കോയ, കൈലാഷ്, ജാഫർ ഇടുക്കി, നീന കുറുപ്പ് , കുളപ്പുള്ളി ലീല , അംബിക പിള്ള തുടങ്ങിയവർ ഇതിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖ താരങ്ങളായ പ്രിൻസും റോണയും ആണ് നായികാ നായകന്മാർ. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം:

എന്റെ ആദ്യ സിനിമയുടെ പ്രതിഫലം “പവൻ ജല്ലാധി”ന്റെ മകൾക്ക് വിവാഹസമ്മാനമായി നൽകുവാൻ ആഗ്രഹിക്കുന്നു… എന്നാണ്.

അതേസമയം നാലുപേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുക എന്ന് പവൻ പറയുന്നു. മാസങ്ങളായി താന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അവസാനം ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടെന്നും 57കാരനായ പവന്‍ പറയുന്നു. 5000 രൂപയാണ് യുപി ജയില്‍ വകുപ്പ് മാസ ശമ്ബളമായി നല്‍കുന്നത്.

മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. വധശിക്ഷ വിധിച്ചവരെ തൂക്കിലേറ്റിയാല്‍ മാത്രമേ തനിക്ക് അതിജീവനത്തിലുള്ള വക കണ്ടെത്താന്‍ സാധിക്കുള്ളൂയെന്നു പവന്‍ പറയുന്നു.ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം പവന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി പവനെ ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലിലെത്തിക്കും.ഉത്തര്‍പ്രദേശിലെ അംഗീകൃത ആരാച്ചാരില്‍ ഒരാളാണ് പവന്‍ ജലാദ്.

അവരെ തൂക്കിലേറ്റിയാൽ എനിക്കെന്റെ മകളുടെ വിവാഹം നടത്താം: തൊഴുകൈയോടെ പവന്‍ ജല്ലാദ്

പവന്‍ ജലാദിന്‍റെ അച്ഛനും മുത്തച്ഛനും ആരാച്ചാര്‍ ആയിരുന്നു. അങ്ങനെ പവന്‍ ജലാദും ആരാച്ചാര്‍ ആയി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരാച്ചാരാകുമെന്ന് തന്‍റെ കുട്ടിക്കാലത്ത് പവന്‍ ജലാദ് സങ്കല്‍പിച്ചിരുന്നില്ല. പക്ഷേ, തന്‍റെ ജോലിയെ അദ്ദേഹം സ്നേഹിക്കുന്നു.

നിര്‍ഭയ കേസിലെ പ്രതികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിന് സ്വന്തമായി ഒരു ആരാച്ചാര്‍ ഇല്ല. ആ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശിലുള്ള പവന്‍ ജലാദിനെ തിഹാറിലേക്ക് വിളിപ്പിച്ചത്. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവര്‍ക്ക് വേദനയില്ലാത്ത മരണം നല്‍കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പവന്‍ വ്യക്തമാക്കുന്നു. കാരണം, അവര്‍ മരണഭയത്തെ നേടിടുകയാണ് എന്നതു തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button