Latest NewsIndia

ബിജെപിയുടെ പ്രകടനപത്രികയിലെ 90% വാഗ്‌ദാനങ്ങളും നിറവേറ്റി: അമിത്‌ ഷാ

. മറ്റൊരു പ്രതിപക്ഷ പാർട്ടികളും തീവ്രവാദ ശക്തികൾക്കെതിരെ മതേതരത്വം തകരുമെന്ന് ഭയന്ന് യാതൊന്നും ചെയ്യാതിരിക്കുമ്പോഴാണ് ബിജെപി എല്ലാ വെല്ലുവിളികളും ഏറ്റെടുത്തു കൊണ്ട് ഇതെല്ലം ചെയ്തത്.

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേറ്റ്‌ ഏഴു മാസം പിന്നിട്ടപ്പോഴേക്കും ബി.ജെ.പി. പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌ത 90% കാര്യങ്ങളും നിറവേറ്റിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ.”മുന്‍ സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ മടിച്ച പല കാര്യങ്ങളും ഈ സര്‍ക്കാര്‍ ചെയ്‌തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35-എ, അഭയാര്‍ഥികള്‍ക്കു പൗരത്വം, രാമജന്മഭൂമി പ്രശ്‌നത്തില്‍ വ്യക്‌തമായ നിലപാട്‌, മുത്തലാഖ്‌ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്‌തമായ നിലപാടെടുത്ത്‌ പരിഹരിച്ചു.

വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ്‌ ട്രംപ്

ജനങ്ങളെ സന്തോഷിപ്പിക്കാനുള്ള തീരുമാനങ്ങളല്ല, അവരുടെ നന്മയ്‌ക്കു വേണ്ടിയുള്ള തീരുമാനങ്ങളാണ്‌ നരേന്ദ്രമോദി സ്വീകരിക്കുന്നത്‌”- പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പുസ്‌തകമായ “കര്‍മയോദ്ധ” പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. മറ്റൊരു പ്രതിപക്ഷ പാർട്ടികളും തീവ്രവാദ ശക്തികൾക്കെതിരെ മതേതരത്വം തകരുമെന്ന് ഭയന്ന് യാതൊന്നും ചെയ്യാതിരിക്കുമ്പോഴാണ് ബിജെപി എല്ലാ വെല്ലുവിളികളും ഏറ്റെടുത്തു കൊണ്ട് ഇതെല്ലം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button