Latest NewsKeralaIndia

തൃശൂരിൽ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി കാട്ടിലെറിഞ്ഞ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സഫറുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.

തൃശൂര്‍: ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. തമിഴ്നാട് കേരളം പോലീസ് സംയുക്തമായി നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം കുത്തുകളേറ്റ നിലയാണ് മൃതദേഹം. അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സഫറുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.

പെണ്‍കുട്ടിയുമായി കാറില്‍ മലക്കപ്പാറയിലെത്തി കൊല നടത്തിയെന്നായിരുന്നു സഫര്‍ ഷായുടെ മൊഴി. സൗഹൃദം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചാണ് കൊലയ്ക്ക് കാരണം.മരട് സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയും യുവാവുമുള്ള ഒരു കാര്‍ അതിരപ്പള്ളി വഴി കടന്നു പോയിട്ടുണ്ടെന്നുള്ള വിവരം ലഭിക്കുന്നത്. വാഹനത്തിന്റെ നമ്ബര്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചിരുന്നു.

‘ഈ നിയമം മാനുഷികവും ചരിത്രപരവും’; പൗരത്വ ഭേദഗതിയെ അനുകൂലിച്ച്‌ പ്രധാനമന്ത്രിയ്ക്ക് പശ്ചിമ ബംഗാളിലെ പ്രമുഖരുടെ കത്ത്

മലക്കപ്പാറ കഴിഞ്ഞ് വാല്‍പ്പാറ എത്തിയപ്പോള്‍ വാഹനത്തില്‍ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാല്‍പ്പാറ ചെക്ക്‌പോസ്റ്റില്‍ പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ രക്തം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്. മലക്കപ്പാറയില്‍ കാട്ടില്‍ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button