മുംബൈ : കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടം ഓഹരി വിപണി കൈവിട്ടു. ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 315 പോയിന്റ് നഷ്ടത്തിൽ 40553ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തില്‍ 11952 ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 147 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 577 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 24 ഓഹരികള്‍ക്ക് മാറ്റമില്ല.
യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, കോള്‍ ഇന്ത്യ, എസ്ബിഐ, വേദാന്ത, ഹിന്‍ഡാല്‍കോ, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
Post Your Comments