KeralaLatest NewsNews

പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎയില്‍ നിന്ന് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലു ത്തണമെന്നാവശ്യം : സീതാറാം യെച്ചൂരിക്ക് കത്തയച്ച് കെ.അജിത

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎയില്‍ നിന്ന് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് സാമൂഹ്യ പ്രവർത്തക കെ.അജിത. എന്‍ഐഎ നിയമത്തിലെ 7(ബി) വകുപ്പ് പ്രകാരം എന്‍ഐഎ അന്വേഷണം നടക്കുന്ന ഒരു കേസ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനാകുമെന്നു കത്തിൽ പറയുന്നു. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നൽകണം. അലനും താഹയ്ക്കുമെതിരെ കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും ഇരുവരും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും യെച്ചൂരിക്കയച്ച കത്തില്‍ അജിത വ്യക്തമാക്കുന്നു.

Also read : ഭാരത് ബന്ദിനിടെ ബംഗാളിൽ എസ്‌എഫ്‌ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം

പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും മാവോയിസ്റ്റുകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഇരുവരുംസിപിഎം പ്രവർത്തകരല്ല. അവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നവംബർ രണ്ടിനാണ് കോഴിക്കോട് നിന്ന് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നായിരുന്നു പ്രതികളുടെ ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button