Latest NewsKeralaNews

ആലപ്പുഴയിൽ നൊബേൽ ജേതാവ് സഞ്ചരിച്ച ഹൗസ്ബോട്ട് തടഞ്ഞു

ആലപ്പുഴ : നോബൽ ജേതാവ് സഞ്ചരിച്ച ഹൗസ്ബോട്ട് തടഞ്ഞു. 2013ൽ രസതന്ത്ര നൊബേൽ സമ്മാനം സ്വന്തമാക്കിയ മൈക്കിൾ ലെവിറ്റും ഭാര്യയും സഞ്ചരിച്ച് ബോട്ടാണ് പണിമുടക്ക് അനുകൂലികൾ തടഞ്ഞത്.  ആലപ്പുഴ ആർ ബ്ലോക്കിൽവെച്ച് രാവിലെ 11മണിയോടെയാണ് ബോട്ട് തടഞ്ഞത്. രണ്ടു മണിക്കൂറോളം ബോട്ട് തടഞ്ഞു വെച്ചെന്നാണ് റിപ്പോർട്ട്. വിനോദ സഞ്ചാരമേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇത് അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിത്.

Also read : മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ്; സഹകരണ നിയമത്തിൽ ഭേദഗതി; കൂടുതൽ വിവരങ്ങൾ പുറത്ത്

തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് നടന്നത്. അത്തരമൊരു വലിയ സമരത്തിന്‍റെ ശോഭ കെടുത്തുന്ന തരത്തിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ പാർട്ടിയിലെ ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ഉത്തരവാദികളെ കണ്ടെത്തി കൃത്യമായ നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button