KeralaLatest NewsNews

എച്ച്‌ 1 എന്‍ 1; ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് എഴ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ കെ ശൈലജ. രോഗം പടരാതിരിക്കാന്‍ ജാഗത്ര പുലര്‍ത്തണമെന്നും, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ രോഗികളെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button