Latest NewsNewsInternational

ഇറാനിൽ വിമാനം തകർന്നു വീണ് 170 മരണം, യുക്രെയ്ൻ വിമാനമാണ് ടെഹ്റാനിൽ തകർന്നു വീണത് 

ടെഹാറാൻ: ഇറാനിൽ വിമാനം തകർന്നു വീണു. 170 പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ വിമാനമാണ് ടെഹാറാനിൽ തകർന്നു വീണത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ചാണ് അപകടം. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ഇറാൻ അറിയിച്ചു. ഇറാന്‍റെയും ഇറാഖിന്‍റെയും വ്യോമപാത ഒഴിവാക്കണമെന്ന് അമേരിക്ക വിമാനകമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

യുക്രെയ്ന്റെ ബോയിങ് 737-800 വിമാനമാണ് ഇറാനിൽ ടേക് ഓഫിനു തൊട്ടുപിന്നാലെ തകർന്നത്. ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12 ന് പുറപ്പെട്ട വിമാനമാണ് തകർന്നത്. യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളിൽ വിമാനം തകർന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ സൂചിപ്പിക്കുന്നത്. തകർന്ന വിമാനത്തിന് നാലു വർഷം മാത്രമാണ് പഴക്കം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button