ടെഹ്റാൻ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ അൽ-അസദ്, ഇർബിൽ വ്യോമ താവളങ്ങൾ തകർത്തു. 15 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രയോഗിച്ചെന്നും ആക്രമണത്തിൽ 80 സൈനികർ കൊല്ലപ്പെട്ടതായും ഇറാൻ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
AFP: Iraq says Iran informed it of imminent missile attack on US forces
— ANI (@ANI) January 8, 2020
അതേസമയം ആക്രമണത്തിൽ ആരും മരിച്ചില്ലെന്നു അമേരിക്ക. ആക്രമണ സമയത്ത് സൈനികർ ബങ്കറുകളിൽ ആയിരുന്നുവെന്നു അറിയിച്ചു. ആക്രമണം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു.
ഇറാക്കിലെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കഴിഞ്ഞ രാത്രി ഇറാക്കിനുമേൽ ഒരു മിസൈൽ ആക്രമണം നടത്തി. എന്നാൽ സൈനിക നടപടി ഒന്നിനും പരിഹാരമല്ല. ഈ മേഖലയിലുള്ള യുഎസിന്റെ സാന്നിധ്യം അവസാനിപ്പിക്കണമെന്നും ഇത് യുദ്ധത്തിനും വിഭജനത്തിനും നാശത്തിനും കാരണമായിട്ടുണ്ടെന്നും ഖമനയി വ്യക്തമാക്കി
Post Your Comments