Latest NewsUSANewsInternational

ഭീകരവാദത്തിന്റെ മുൻനിര സ്പോൺസർമാരാണ് ഇറാൻ, നയങ്ങൾ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും : ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും, ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. മിലിട്ടറി ബേസിൽ നിസാരമായ നഷ്ടം ഉണ്ടായി. ഇറാഖിലുള്ള പുരുഷ വനിതാ സൈനികരെ ഒന്നടങ്കം അഭിനന്ദിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫോഴ്സ് എന്തിനും സന്നദ്ധരാണ്.  തീവ്രവാദികൾക്ക് പരിശീലനം നൽകിയിരുന്ന ആളായ സുലൈമാനിയുടെ വധത്തിലൂടെ ശക്തമായ സന്ദേശമാണ് ലോകത്തിന് നൽകിയത്. അത്യാധുനിക ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ട് എന്നാൽ ഇവയൊന്നും പ്രയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണ് ഖാസിം സുലൈമാനി. പല ആക്രമണങ്ങൾക്കും സൈനിക തലവനെന്ന നിലയിൽ സുലൈമാനി മുഖ്യകാരണക്കാരനായിരുന്നു. അയാൾ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദികളെ പരിശീലിപ്പിച്ചു. സാധാരണക്കാർക്ക് നേരെ തീവ്രവാദികളെ വഴിതിരിച്ചുവിട്ടു. രക്തരൂഷിതമായ ആഭ്യന്തര കലാപങ്ങൾക്ക് അയാൾ തിരികൊളുത്തിയിരുന്നെന്നും തന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചത്, ട്രംപ് പറഞ്ഞു.

ഞാൻ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ല. ഭീകരവാദത്തിന്റെ മുൻനിര സ്പോൺസർമാരാണ് ഇറാൻ. നയങ്ങൾ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും. ഇറാൻ ആണവ പദ്ധതികളും തീവ്രവാദികൾക്കുള്ള പിന്തുണയും പൂർണമായും പിൻവലിക്കണം. ബ്രിട്ടനും ജർമ്മനിയും ഫ്രാൻസും സാഹചര്യം മനസ്സിലാക്കണമെന്നും . ഇറാനുമായുള്ള ആണവകരാറിൽ നിന്ന് ഈ രാജ്യങ്ങൾ പിന്മാറണമെന്നും ട്രംപ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button