ന്യൂഡല്‍ഹി: ഹിന്ദൂയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന പോസ്റ്റുമായി ശശി തരൂര്‍ എംപി. ഹിന്ദൂയിസവും ഹിന്ദുത്വവും തമ്മിലുള്ള ആറ് വ്യത്യാസങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടി ഇനി നിങ്ങള്‍ ഹിന്ദുവോ ഹിന്ദുത്വവാദിയോ എന്ന് അദ്ദേഹം ചോദിക്കുന്നു. അപൂര്‍ണ്ണമാണെങ്കിലും രസകരമായ താരതമ്യപ്പട്ടിക എന്ന കുറിപ്പോടെയാണ് ശശി തരൂര്‍ പട്ടിക പങ്കുവെച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്നതാണ് ഹിന്ദൂയിസം. ഒരു പാട് ജീവിതധാരകളുടെ സംഗമം. എന്നാല്‍ ഏകശിലാസ്തംഭമാണ് ഹിന്ദുത്വ. ഹിന്ദൂയിസത്തേക്കാള്‍ ഇസ്ലാമിനെയും ക്രൈസ്തവതയെയും പോലെയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഹിന്ദൂയിസം. ലോകത്തെ ഏറ്റവും പഴക്കമേറിയ മത, ആത്മീയ, ജീവിതരീതികളിലൊന്ന്. എന്നാല്‍, 1923ല്‍ ആദ്യമായി സവര്‍ക്കര്‍ നിര്‍ദേശിച്ച ഒരേപോലുള്ള വംശീയപ്രാദേശിക ഇനമാണ് ഹിന്ദുത്വ.
ഹിന്ദൂയിസത്തിന് ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. വേദം, പുരാണം, ഇതിഹാസം, ന്യായം, സാംഖ്യം, മീമാംസ, യോഗ തുടങ്ങി നിരവധി പാഠങ്ങളുണ്ട്. അതേസമയം ഹിന്ദുത്വയ്ക്ക് കേന്ദ്രീകൃതമായ ഒരൊറ്റ ഗ്രന്ഥമേയുള്ളൂ. 1928ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുത്വ:ആരാണ് ഹിന്ദു? എന്ന രാഷ്ട്രീയ ലഘുലേഖ. വൈവിധ്യമാര്‍ന്നതാണ് ഹിന്ദൂയിസം. എന്നാല്‍ ഏകശിലാസ്തംഭമാണ് ഹിന്ദുത്വ. എല്ലാം ഉള്‍ക്കൊള്ളുന്ന ഹിന്ദൂയിസം അതുല്യമാണ്. മുഴുവന്‍ ലോകത്തെയും അത് സ്വന്തം കുടുംബത്തെപ്പോലെ വീക്ഷിക്കുന്നു. എന്നാല്‍, നിഷേധമാണ് ഹിന്ദുത്വയുടെ മുഖമുദ്രയെന്നും ശശി തരൂർ പറയുന്നു.
An interesting, though incomplete, comparative table doing the rounds. #HinduismVsHindutva pic.twitter.com/WiDxKx0JZU
— Shashi Tharoor (@ShashiTharoor) January 8, 2020
Post Your Comments