KeralaLatest NewsNews

തൂങ്ങി മരിച്ചെന്ന് കരുതുന്ന ഗൃഹനാഥന്റെ മൃതദേഹം മൃഗങ്ങള്‍ കടിച്ചു കീറിയ നിലയില്‍

കല്ലറ: ഗൃഹനാഥന്റെ മൃതദേഹം മൃഗങ്ങള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. വാമനപുരം ഇരുളൂര്‍ പത്മനാഭ മന്ദിരത്തില്‍ ശശിധരന്‍ നായര്‍ (70)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃഗങ്ങള്‍ ആക്രമിച്ചു കൊന്നതാകാമെന്നായിരുന്നു ആദ്യം സംശയിച്ചത്. വെഞ്ഞാറമൂട് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കഴുത്തിൽ കയറിന്റെ ഭാഗം കണ്ടത്.

Read also: ഭര്‍ത്താവിനോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിന് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു : പരാതിയുമായി ഭാര്യ

ആത്മഹത്യ ചെയ്തതായിരിക്കാമെന്നും ബലക്കുറവുള്ള കയര്‍ പൊട്ടി മൃതദേഹം താഴെ വീണപ്പോള്‍ മൃഗങ്ങള്‍ ആക്രമിച്ചതാകാമെന്നുമാണ് പോലീസ് അറിയിച്ചത്. ഭാര്യ വിജയകുമാരിയുടെ മരണശേഷം ശശിധരന്‍ നായര്‍ ലോഡ്ജിലും മറ്റു വാടക കെട്ടിടങ്ങളിലും താമസിച്ച് വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button