മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മുസാഫര്‍പൂര്‍: ബിഹാര്‍ മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2018 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മുസഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമിലെ 34 കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായി എന്നായിരുന്നു കേസ്. പതിനെട്ട് കുട്ടികള്‍ കൊല്ലപ്പെട്ടെന്നും അഭൂഹങ്ങളുണ്ടായിരുന്നു. 2018 ആഗസ്റ്റില്‍ ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.

പക്ഷെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടികള്‍ കാണാതായ കുട്ടികള്‍ അല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ടെന്ന് പരാതി ഉയര്‍ന്ന കുട്ടികളെ പിന്നീട് ജീവനോടെ കണ്ടെത്തി എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഷെല്‍ട്ടര്‍ ഹോമില്‍ കണ്ടെത്തിയ അസ്ഥികൂടം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേതല്ലെന്നും സിബിഐ പറയുന്നു.

Share
Leave a Comment