KeralaLatest NewsNews

ഒരു പെണ്‍ കുട്ടിയ്ക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത് : തേങ്ങിക്കരഞ്ഞ് കേന്ദ്രസര്‍ക്കാറിനോട് അപേക്ഷയുമായി ഐ.എസ് സംഘത്തിലെ നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു

തിരുവനന്തപുരം : ഒരു പെണ്‍ കുട്ടിയ്ക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്, തേങ്ങിക്കരഞ്ഞ് കേന്ദ്രസര്‍ക്കാറിനോട് അപേക്ഷയുമായി ഐ.എസ് സംഘത്തിലെ നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു. അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലുള്ള തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവാണ് മകളെ കാബൂളിലെ ജയില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മകള്‍ കാബൂളിലെ ജയിലിലാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Read Also : ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

സാധാരണ കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഈ അവസ്ഥ ഉണ്ടായി എന്നു പുറത്തുവരണമെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവളെ നാട്ടിലെത്തിക്കണമെന്ന് ബിന്ദു പറഞ്ഞു. നിമിഷ നാട്ടിലെത്തിയാലേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരം ലഭിക്കൂ. ഇന്ത്യന്‍ സര്‍ക്കാരിലും നിയമത്തിലും വിശ്വാസമുണ്ട്. വിചാരണ ഇന്ത്യയില്‍ ആയാലേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികളെ അറിയാന്‍ കഴിയൂ. ഇനി ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരരുത്. നിമിഷയ്ക്ക് നാട്ടിലേക്കു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം കൊടുക്കണം. നിയമപ്രകാരമുള്ള നടപടികള്‍ നേരിടാന്‍ തയാറാണെന്നും ബിന്ദു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button