റിയാദ്: സൗദി അറേബ്യയില്‍ 2019ല്‍ തൊഴില്‍ നഷ്ടമായത് 25000 പ്രവാസി എന്‍ജിനീയര്‍മാര്‍ക്ക്. സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ പുറത്ത് വിട്ട് സ്ഥിതി വിവര റിപ്പോര്‍ട്ടിലാണ് ഇത്രയും എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമായതായി പറയുന്നത്. എന്നാല്‍ 3000ത്തോളം സൗദി എന്‍ജനിയര്‍മാര്‍ ഈ സമയം കൊണ്ട് ജോലിയില്‍ കേറി.
കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ള എന്‍ജിനീയര്‍മാരെ മാത്രമേ ജോലിക്ക് നിയമിക്കാവൂ എന്നതാണ് ഇവിടുത്തെ നിയമം. കൂടാതെ പുതുതായി രാജ്യത്ത് എത്തുന്ന എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശോധനയും വ്യക്തിഗത അഭിമുഖവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സൗദിയില്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണവും ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റുമാണ് വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം.
Post Your Comments