NewsBusiness

ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : ഇന്ന് ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. ചെവ്വാഴ്ച്ച സെന്‍സെക്സ് 521 പോയിന്റ് ഉയർന്ന് 41198ലും നിഫ്റ്റി 151 പോയിന്റ് ഉയര്‍ന്ന് 12144ലിലുമാണ് വ്യാപാരം പുരോഗമിക്കുക. ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 179 ഓഹരികള്‍ നഷ്ടത്തിലുമാണ്.

30 സെന്‍സെക്സ് ഓഹരികളില്‍ ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 1.5 ശതമാനം മുതല്‍ 2.5 ശതമാനംവരെ നേട്ടത്തിലും, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലുമാണ്‌ വ്യാപാരം.

യുഎസ്-ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി രാജ്യത്തെ സൂചികകള്‍ കനത്ത നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. സംസ്‌കൃത എണ്ണവിലയും സ്വര്‍ണവിലയും ഉയർന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button