KeralaLatest NewsNews

ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിമിഷ, നബീസ, മറിയം എന്നിവരാണ് ജയിലില്‍ കഴിയുന്നത്. ഐഎസ് ഭീകരരുടെ വിധവകളായ പത്ത് ഇന്ത്യക്കാരാണ് തടവിലുള്ളതെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇവരെ തിരിച്ചെത്തിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവരം അനുസരിച്ച് മലയാളികളായ നിമിഷ ഫാത്തിമ, നബീസ, മറിയം എന്നിവരാണ് ഇപ്പോള്‍ തടവിലുള്ളത്. ഐഎസ് ഭീകരര്‍ക്കൊപ്പം കീഴടങ്ങിയ കുടുംബാഗങ്ങളെ ആകും ആദ്യം ഇന്ത്യയ്ക്കു കൈമാറുമെന്നു നേരത്തേ അഫ്ഘാന്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇവരെ തിരികെ എത്തിക്കുന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യക്കാരായ ഐഎസ് ഭീകരരെ ലഭിക്കുന്നതോടെ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ചുരുള്‍ കൂടുതല്‍ അഴിയുമെന്നാണ് സുരക്ഷ ഏജന്‍സികള്‍ കരുതുന്നത്.

തിരുവനന്തപുരം സ്വദേശിയായ നിമിഷയും കീഴടങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നിമിഷയുടെ അമ്മ ബിന്ദു അറിയിച്ചു. വിദേശ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നിമിഷയേയും കുടുംബത്തേയും തിരിച്ചറിഞ്ഞത്. നിമിഷയ്ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. മൂന്നുദിവസംമുമ്പ് ഓസ്ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്ന് മരുമകനേയും പേരക്കുട്ടിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാല്‍ നിമിഷയെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും മകള്‍ തന്നെയെന്നാണ് ബോധ്യമെന്നും ബിന്ദു പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button