
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 657 രൂപ ദിവസ വേതനത്തില്‍ ടെക്‌നിഷ്യന്‍ – ബോയിലര്‍ ഓപ്പറേറ്റര്‍ക്കുവേണ്ടി ഓപ്പണ്‍ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും സംവരണം ചെയ്ത ഓരോ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം : 2017 ജനുവരി ഒന്നിന് 18 വയസ്സിനും 41 നും ഇടയില്‍ (നിയമാനുസൃത വയസ്സിളവ് ബാധകം) യോഗ്യത : എസ്എസ്എല്‍സിയും ഫിറ്റര്‍ ട്രേഡിലെ രണ്ടാം ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റും. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 15 നകം അതത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് കോഴിക്കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2370179.
Post Your Comments