Latest NewsIndiaNews

ജെഎൻയു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോൺ : സര്‍വകലാശാല ക്യാമ്പസ് സന്ദര്‍ശിച്ചു.

ന്യൂഡൽഹി : ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല ക്യാമ്പസ് സന്ദർശിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. സബർമതി ഹോസ്റ്റലിലെ പ്രതിഷേധത്തിനൊപ്പം അണിചേർന്നു. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങിയെന്നാണ് റിപ്പോർട്ട്. എന്നാൽ ദീപിക സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചില്ലെന്നാണ് വിവരം.

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പരിക്കേററ സ്‌ററുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.മുന്‍ വിദ്യാര്‍ഥി നേതാവായ കനയ്യ കുമാറും വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്നത് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button