ഫുട്ബോള്‍ കളിയെ ജീവനു തുല്ല്യം സ്നേഹിച്ച് ഒടുവില്‍ കളി മൈതാനിയില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ച ധനരാജിനു വേണ്ടി കൈകോര്‍ക്കുകയാണ് ഫുട്ബോള്‍ ഇതിഹാസങ്ങള്‍. 48-മത് ഖാദറലി ഫുട്ബാള്‍ ടൂര്‍ണമെന്റിനിടെയായിരുന്നു ഗ്രൗണ്ടില്‍ വെച്ച് ഹൃദയാഘാതം മൂലം കേരളത്തിന്റെ പ്രിയ ഫുട്ബോള്‍ താരം ധനരാജ് മരണപ്പെട്ടത്. വിട്ടു പിരിഞ്ഞുപോയ സുഹൃത്തിനു വേണ്ടി കളി മൈതാനിയില്‍ ഒരുമിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസങ്ങള്‍. ധനരാജിന്റെ കുടുംബത്തെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ഒരു പ്രദര്‍ശന മത്സരം നടത്താനാണ് പെരിന്തല്‍മണ്ണ ടൂര്‍ണമെന്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ആസിഫ് സഹീറിന്റെ നേതൃത്വത്തിലുള്ള കേരള സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തി കേരളവും ബംഗാള്‍ സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തി കൊണ്ട് ബംഗാളും തമ്മിലുള്ള പ്രദര്‍ശന മല്‍സരം 10-01-2020 വെള്ളിയഴ്ച്ച 7 മണിക്ക് പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. അന്നത്തെ ഗെയ്റ്റ് ടിക്കറ്റ് കളക്ഷന്‍ പൂര്‍ണ്ണമായും ധനരാജിന്റെ കുടുംബത്തിനു നല്‍കുന്നതാണ് എന്ന് കമ്മിറ്റി അറിയിച്ചു.
ടീം ബംഗാള്‍; സുശാന്ത് മാത്യു, സക്കീര്‍ മാനുപ്പ, വാഹിദ് സാലി, നൗഷാദ് ബാപ്പു, നിയാസ് റഹ്മാന് ,സുബൈര്‍, കന്തസ്വാമി, റാഫി പാലക്കാട്, ഹേമന്, വൈശാഖ്
കേരള ടീം; ആസിഫ് സഹീര്‍, ഹബീബ് റഹ്മാന്, ലേണല്‍ തോമസ്, ഷബീറലി, കണ്ണാപ്പി, ഫിറോസ്, അയ്യൂബ് ചെര്‍പ്പളശ്ശേരി, മോഹനന് കെ ആര് എസ്, ബാലു കെ ആര് എസ്, റഫീഖ് ഈപ്പന് മെഡി ഗാര്‍ഡ്, ഊട്ടി അഷ്റഫ്, ശൗക്കത് മങ്കട, ആഷിക് റഹ്മാന്
Post Your Comments