KeralaLatest NewsNews

സഹായമായി നൽകിയ അരിക്കും പണം ചോദിച്ച് കേന്ദ്രം, പ്രളയകാലത്ത് അനുവദിച്ച അരിയുടെ പണമായി ഉടൻ 206 കോടി നൽകണമെന്ന് നിർദേശം

തിരുവനന്തപുരം : പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക് ടൺ അരിയുടെ വിലയായി 205.81 കോടി രൂപ നൽകാനാണ് കേന്ദ്ര സർക്കാർ നിർദേശം. എത്രയും വേഗം പണം നൽകാൻ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറൽ മാനേജർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.  പലതവണ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ തയാറായില്ലെന്നും കത്തിൽ പറയുന്നു.

നേരത്തെ പ്രളയ സഹായം നൽകുന്നതിൽ നിന്നും കേന്ദ്രം കേരളത്തെ ഒഴിവാക്കിയിരുന്നു. ഏഴ് സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപ അനുവദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കിയിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്. വെള്ളപൊക്ക ദുരിതാശ്വാസത്തിന് 2109 കോടി രൂപയുടെ സഹായം അഭ്യർഥിച്ചുള്ള നിവേദനമാണ് സംസ്ഥാനം സമർപ്പിച്ചത്. നേരത്തെ ഇടക്കാല സഹായമായി 3,200 കോടി രൂപ നാല് സംസ്ഥാനങ്ങൾക്ക് നൽകിയപ്പോഴും കേരളത്തിന് സഹായം ലഭിച്ചില്ല. തുടർച്ചയായി എത്തിയ രണ്ടു പ്രളയങ്ങൾക്കും മതിയായ സഹായം കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ലെന്ന കേരളത്തിന്‍റെ പരാതി നിലനിൽക്കെയാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button