Latest NewsNewsInternational

ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തി; മാതാപിതാക്കളുടെ അശ്രദ്ധ മൂലം ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മോസ്‌കോ: ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ ഏഴുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് അതിശൈത്യം മൂലം മരിച്ചു. റഷ്യയില്‍ കിഴക്കന്‍ നഗരമായ ഖബറോസ്‌കിലാണ് സംഭവം നടന്നത്. ഏകദേശം അഞ്ചുമണിക്കൂറോളമാണ് -7 ഡിഗ്രി താപനിലയുള്ള പ്രദേശത്ത് കുഞ്ഞിനെ ബാല്‍ക്കണിയില്‍ കിടത്തിയത്. ഇതിനിടെ ഹൈപ്പോതെര്‍മിയ ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അതേസമയം കുഞ്ഞിന്റെ മരണത്തില്‍ ക്രിമിനല്‍ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് സൂചന. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button